പേരാമ്പ്ര: പേരാമ്പ്രയിൽ ബസ് ഇടിച്ചു വയോധികന് പരിക്ക്. കൂരാച്ചുണ്ടിലെ ആധാരം എഴുത്തുകാരന്‍ എരവട്ടൂര്‍ കരുവാരക്കുന്നത്ത് ഗോപാലന്‍ നായരെയാണ് ബസ് ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ ഗോപാലന്‍ നായര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
ഇന്ന് രാവിലെ 8.45 ഓടെ പേരാമ്പ്ര ബസ്റ്റാൻ്റിലാണ് സംഭവം. കായണ്ണ ഭാഗത്തുനിന്നും വരികയായിരുന്ന ഹെവന്‍ എന്ന ബസ്സാണ് തട്ടിയത്. സംഭവം നടന്ന ഉടനെ നാട്ടുകാരും ബസ് ജീവനക്കാരും ചേർന്ന് പരിക്കേറ്റ വയോധികനെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.