Trending

കെഎസ്ആർടിസി ബസ് ഡ്രൈവറുടെ സീറ്റിനടിയിൽ പെരുമ്പാമ്പ്: പിന്നാലെ സസ്പെൻഷൻ


തിരുവനന്തപുരം: കെഎസ്ആർടിസി ബസ് ഡ്രൈവറുടെ പക്കൽ നിന്ന് പൈത്തൺ ഇനത്തിൽപ്പെട്ട പാമ്പിനെ പിടികൂടി. തിരുമല സ്വദേശിയായ ഡ്രൈവറാണ് പാമ്പിനെ ബംഗളൂരുവിൽ നിന്നും കൊണ്ടുവന്നത്. പിന്നാലെ ഇയാളെ സസ്‌പെൻഡ് ചെയ്തു. ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുള്ള സ്‌കാനിയ ബസിലാണ് സംഭവം. ഇയാൾക്കെതിരെ തമ്പാനൂർ പൊലീസ് കേസെടുത്തിട്ടുണ്ട്.

ഈ മാസം 21നായിരുന്നു സംഭവം. തിരുമല സ്വദേശിയും പെറ്റ് ഷോപ്പ് ഉടമയുമായ നവീന് വേണ്ടിയാണിയാൾ പാമ്പിനെ എത്തിച്ചത്. നവീനെതിരെയും തമ്പാനൂര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. പൊതുജന സുരക്ഷയ്ക്ക് ഭീഷണിയെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് കേസെടുത്തത്. ഇയാളുടെ വിശദാംശങ്ങള്‍ വനം വകുപ്പ് പരുത്തിപ്പള്ളി റേഞ്ചിന് കൈമാറി. 

ബിരിയാണി ചെമ്പിൽ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു പാമ്പുണ്ടായിരുന്നത്. തിരുവനന്തപുരം ഡിപ്പോയിൽ വച്ചാണ് വിജിലൻസ് ഇയാളെയും പാമ്പിനെയും പിടികൂടിയത്. ബാൾ പൈത്തൺ ഇനത്തിൽപ്പെട്ട പാമ്പിനെയാണ് ഇയാളിൽ നിന്നും കണ്ടെടുത്തത്. 

Post a Comment

Previous Post Next Post