Trending

ഇറച്ചിക്കടയിലെത്തിയ കോഴിക്ക് നാലുകാൽ; വാങ്ങാൻ തിരക്കു കൂട്ടി ജനം, വിൽക്കില്ലെന്ന് കടയുടമ


പാലക്കാട്: ഇറച്ചിക്കടയിൽ വിൽപ്പനക്കായി കൊണ്ടുവന്ന കോഴിക്ക് നാലുകാൽ കണ്ടെത്തിയത് കൗതുകമായി. പാലക്കാട് മണ്ണാർക്കാട് ആണ് സംഭവം. മണ്ണാർക്കാട് സിപിഎം ഓഫീസിന് സമീപത്തുള്ള അലിഫ് ചിക്കൻ സ്റ്റാളിലാണ് നാലു കാലുള്ള കോഴി എത്തിയത്. കോഴിയെ കാണാൻ നിരവധിപേരാണ് കടയിലെത്തുന്നത്.

രണ്ടു ദിവസം മുൻപ് കോഴി ഫാമിൽ നിന്നും വിൽപ്പനക്കെത്തിയ കോഴികളിൽ ഒരു കോഴിക്കാണ് നാലു കാലുള്ളത് കടയുടമകളുടെ ശ്രദ്ധയിൽപ്പെട്ടത്. നിരവധിപേർ കോഴിയെ വിൽക്കുന്നുണ്ടോ എന്ന ആവശ്യവുമായി ഇവരെ സമീപിച്ചിരുന്നു. എന്നാൽ കടയുടമകളായ ഷുക്കൂറും, റിഷാദും കോഴിയെ വിൽക്കുന്നില്ല എന്ന തീരുമാനത്തിലാണ്. നാലുകാലുള്ള കോഴിയെ വളർത്താനാണ് തീരുമാനമെന്നും ഇവർ പറഞ്ഞു.

Post a Comment

Previous Post Next Post