Trending

കൊയിലാണ്ടിയിൽ ലഹരി മാഫിയയുടെ കുത്തേറ്റ് യുവാവിന് പരിക്ക്


കൊയിലാണ്ടി: കൊയിലാണ്ടിയിൽ ലഹരി മാഫിയയുടെ കുത്തേറ്റ് യുവാവിന് പരിക്കേറ്റു. പയ്യോളി തുറയൂർ പുതുക്കുടി അൽത്താഫിനാണ് (25) ലഹരി സംഘത്തിന്റെ കുത്തേറ്റത്. വ്യാഴാഴ്ച ഉച്ചക്ക് രണ്ടരയോടെ കൊയിലാണ്ടി സ്റ്റേഡിയത്തിന് സമീപമാണ് സംഭവം.

ലഹരി സംഘത്തിൽപെട്ടവരുമായി വാക്ക് തർക്കത്തിൽ ഏർപ്പെട്ടതിനെ തുടർന്ന് ഫോൺ പിടിച്ചുവാങ്ങുന്നതിനിടെ സംഘത്തിൽ ഒരാൾ അൽത്താഫിന്റെ പിന്നിൽ കുത്തുകയായിരുന്നു. രക്തം ഒലിപ്പിച്ച നിലയിൽ പരാതി കൊടുക്കാനായി സ്റ്റേഷനിൽ എത്തിയ അൽത്താഫിനോട് പൊലീസുകാർ ആദ്യം ആശുപത്രിയിൽ ചികിത്സ തേടാൻ ആവശ്യപ്പെട്ടുവത്രേ.

എന്നാൽ, ആശുപത്രിയിൽ പോകാതെ മൂരാട് കോട്ടക്കലിൽ വെച്ച തന്റെ വാഹനം എടുക്കാൻ പോകവേ മൂരാട് ബസ് സ്റ്റോപ്പിൽ ഇറങ്ങിയ ഉടനെയാണ് നാട്ടുകാർ അൽത്താഫിനെ രക്തത്തിൽ മുങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ പയ്യോളിയിലെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു

Post a Comment

Previous Post Next Post