കണ്ണൂർ: ഭര്‍ത്താവ് വാഹനാപകടത്തില്‍ മരണപ്പെട്ടതിൻ്റെ മനോവിഷമം താങ്ങാനാവതെ യുവതി വീട്ടില്‍ തൂങ്ങി മരിച്ചു. മയ്യില്‍ വേളം അക്ഷയ് നിവാസില്‍ അഖിലചന്ദ്രനാണ് (31) കഴിഞ്ഞ ദിവസം പുലര്‍ച്ചെ മൂന്നോടെ വീടിന്റെ വര്‍ക്ക് ഏരിയക്കും കിണറിനും ഇടയിലുള്ള സ്ഥലത്തെ അലൂമിനിയം ഷീറ്റിന്റ ഇരുമ്പ് പൈപ്പില്‍ ഷാളില്‍ തൂങ്ങി മരിച്ചത്.
കണ്ണൂര്‍ ഐസിഐസിഐ ബേങ്ക് ഉദ്യോഗസ്ഥയാണ്. ഇവരുടെ ഭര്‍ത്താവ് നണിശ്ശേരി സ്വദേശിയും ആക്‌സിസ് ബാങ്ക് ഉദ്യോഗസ്ഥനുമായ രാഹുല്‍ ഒരു മാസം മുമ്പാണ് തളാപ്പില്‍ ബൈക്ക് അപകടത്തില്‍ മരിച്ചിരുന്നു. ഭർത്താവിൻ്റെ ആകസ്മിക വിയോഗത്തില്‍ കടുത്ത മനോ സമ്മർദ്ദം അനുഭവിച്ച അഖില കുറച്ചു ദിവസം മുമ്പാണ് വീണ്ടും ജോലിക്ക് പോയിത്തുടങ്ങിയത്.
ചന്ദ്രന്‍-ശ്രീജ ദമ്പതികളുടെ മകളാണ്. സഹോദരന്‍: അക്ഷയ് (ഇന്ത്യന്‍ ആര്‍മി). ഏക മകന്‍: രുദ്ര. സംസ്കാരം കണ്ടക്കൈ ശാന്തിവനം ശ്മശാനത്തില്‍ നടത്തി.