കോഴിക്കോട്: ഏറ്റവും ഒടുവിലായി കേരള നിയമസഭയിൽ അവതരിപ്പിച്ച ബജറ്റിൽ ഒരു ചില്ലി കാശു പോലും നീക്കിവെക്കാതെ കേരളക്കരയിലെ അംഗപരിമിതരെ ധനകാര്യ മന്ത്രി സർക്കാരിൻ്റെ ബജറ്റിന്റെ പരിധിക്ക് പുറത്തു നിർത്തിയിരിക്കുകയാണെന്ന് സംസ്ഥാന മുസ്‌ലിംലീഗ് സെക്രട്ടറി യു.സി രാമൻ അഭിപ്രായപ്പെട്ടു.
കോഴിക്കോട് ബസ്റ്റാൻഡ് പരിസരത്ത് കോഴിക്കോട് ജില്ലാ ബിഎപിഎൽ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അവശ ജനവിഭാഗങ്ങളെ അവഗണിക്കുക എന്നുള്ളതാണ് പിണറായി സർക്കാരിൻ്റെ നയം എന്നാണ് ഇതിലൂടെ വ്യക്തമാവുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സർക്കാർ അർദ്ധസർക്കാർ പൊതുമേഖല എയ്ഡഡ് മേഖലകളിൽ നിരവധി ഒഴിവുകൾ നികത്തപ്പെടാതെ കിടക്കുകയാണ്. ബഹുമാനപ്പെട്ട മനുഷ്യാവകാശ കമ്മീഷനും സുപ്രീംകോടതിയും നിയമനങ്ങൾ ത്വരിതഗതികൾ നടത്താൻ നിർദ്ദേശം നൽകിയിട്ടും "ദൈവം കനിഞ്ഞിട്ടും പൂജാരി കനിയുന്നില്ല "എന്നു പറഞ്ഞപോലെ സർക്കാർ പുറം തിരിഞ്ഞ നയം സ്വീകരിക്കുകയാണ്. യുഡിഎഫ് ഗവൺമെൻ്റ് നടപ്പിലാക്കിയ എല്ലാ ആനുകൂല്യങ്ങളും ക്ഷേമ പദ്ധതികളും ഈ ഗവൺമെന്റ് നിർത്തിവെക്കുകയാണ് ചെയ്തത് എന്നും അദ്ദേഹം സൂചിപ്പിച്ചു.
നാസർ (ജില്ലാ പ്രസിഡന്റ് ഡിഎപിഎൽ) അധ്യക്ഷത വഹിച്ച ചടങ്ങിൽ എൻ.സി. മുഹമ്മദ്, കബീർ മുറിയാനാൽ, അസീസ് പേരാമ്പ്ര, ബാലൻ കാട്ടുങ്ങൽ, മജീദ് വാണിമേൽ, സുനീർ വാവാട് എന്നിവർ സംസാരിച്ചു
Tags:
KOZHIKODE