ചേളന്നൂർ: പാലത്ത് ജനത യു.പി സ്കൂളിൻ്റെ 72-ാം വാർഷികാഘോഷം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. ചേളന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. നൗഷീർ പി.പി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ശ്രീ. ദിനേശൻ അദ്ധ്യക്ഷത വഹിച്ചു. ഫ്ലവേഴ്സ് ടോപ് സിംഗർ സീസൺ 3 ഫൈനലിസ്റ്റ് റിധിക പി. ദീപക് ചടങ്ങിൽ മുഖ്യാതിഥിയായി. സീനിയർ അസിസ്റ്റന്റ് ധന്യ .പി റിപ്പോർട്ട് അവതരണം നടത്തി.
അരയനാടത്ത് ദേവകിയമ്മ എൻഡോവ്മെൻ്റ്, എം.പി വേലായുധൻ മാസ്റ്റർ എൻഡോവ്മെന്റ്, സത്യവ്രതൻ മാസ്റ്റർ എന്റോവ്മെന്റ്, രത്നകുമാരി ടീച്ചർ ക്യാഷ് അവാർഡ്, വി.പി സുരേശൻ മാസ്റ്റർ എൻഡോവ്മെന്റ, രാധാമണി ടീച്ചർ എന്റോവ്മെന്റ് എന്നിങ്ങനെയുള്ള വിവിധ എന്റോവ്മെന്റ് വിതരണം പഞ്ചായത്ത് വൈസ്. പ്രസിഡണ്ട് ശ്രീമതി. ഗൗരി പുതിയോത്ത്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി. ഷീന ചെറൂത്ത്, ജനത എഡ്യൂക്കേഷൻ സൊസൈറ്റി പ്രസിഡണ്ട് എം.എ ഖാദർ, മാനേജർ വി. ജിതേന്ദ്രനാഥ്, പിടിഎ പ്രസിഡണ്ട് ശ്രീ. സുമേഷ് കുമാർ, എംപിടി പ്രസിഡന്റ് ശ്രീമതി ഫസീല, എസ്എസ്ജി വൈസ് ചെയർമാൻ ശ്രീ.കെ ഹരിദാസൻ എന്നിവർ നിർവഹിച്ചു.
പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡണ്ട് കെ. അബ്ദുൽ സലാം, പൂർവ അധ്യാപകൻ സുരേശൻ മാസ്റ്റർ, ജനതാ റസിഡൻസ് അസോസിയേഷൻ പ്രസിഡണ്ട് വി.ടി നരേന്ദ്രൻ, ജനത മാനേജ്മെന്റ് കമ്മിറ്റിയംഗം കുറ്റിക്കൽ വേലായുധൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. എച്ച്എം ശ്രീമതി ലൗലി ഇ.സി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീ.മിർഷാദ് വി.എം നന്ദിയും പറഞ്ഞു.
Tags:
EDUCATION