Trending

നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ ആത്മാവ് ശരീരത്തിൽ കയറിയെന്ന് യുവാവ്; വഴി നീളെ അക്രമം.


തിരുവനന്തപുരം: നെയ്യാറ്റിൻകര ആറാലുംമൂട്ടിലെ ഗോപൻ സാമിയുടെ ആത്മാവ് ശരീരത്തിൽ കയറിയെന്ന അവകാശവാദവുമായി യുവാവ് അക്രമം അഴിച്ചുവിട്ടു. നെയ്യാറ്റിൻകര ചെമ്പരത്തിവിള തൊഴുക്കലിലാണ് യുവാവിന്റെ പരാക്രമം അരങ്ങേറിയത്. ഞായറാഴ്ച രാത്രി പന്ത്രണ്ടരയോടെയാണ് സംഭവം. മൂന്നോളം യുവാക്കളെ വീട്ടിൽക്കയറി അകാരണമായി മർദ്ദിക്കുകയും യുവാക്കളുടെ ബൈക്കുകൾ തകർക്കുകയും ചെയ്‌തു എന്നാണ് പരാതി.

രാത്രിയിൽ നെയ്യാറ്റിൻകര പൊലീസിനെ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് സംഘമെത്തി അനീഷ് എന്ന യുവാവിനെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെത്തിച്ചു. മർദ്ദനമേറ്റ് മൂന്ന് യുവാക്കൾക്കും പരിക്കുണ്ട്. വാഹനങ്ങൾക്കും കേടുപാടു വരുത്തിയിട്ടുണ്ട്. പൊലീസ് ആശുപത്രിയിലെത്തിച്ച അനീഷ് എന്ന യുവാവ് അമ്പലത്തിലെ പൂജാരിയാണെന്നാണ് പറയുന്നത്.

ആറാലുംമൂട് ഗോപൻ സ്വാമിയുടെ ആത്മാവ് തന്റെ ശരീരത്തിൽ കയറിയിട്ടുണ്ടെന്ന് അനീഷ് എന്ന യുവാവ് ഇടയ്ക്കിടെ പറയുന്നുണ്ട്. ആശുപത്രിയിലും യുവാവ് അക്രമാസക്തനായി. ഇടയ്ക്ക് പൊലീസുമായി പിടിവലിയുമുണ്ടായി. കൈയും കാലും കെട്ടിയാണ് പിന്നീട് വാഹനത്തിലേക്ക് കയറ്റിയത്.

Post a Comment

Previous Post Next Post