Trending

അടിവാരത്ത് ലഹരി മാഫിയയുടെ ആക്രമണത്തിൽ ചുമട്ടുതൊഴിലാളിക്ക് പരിക്ക്


താമരശ്ശേരി: അടിവാരത്ത് ലഹരി മാഫിയുടെ ആക്രമണത്തിൽ ചുമട്ടുതൊഴിലാളിക്ക് പരിക്കേറ്റതായി പരാതി. അടിവാരം പൊട്ടിക്കയ്യിൽ മുസ്തഫക്കാണ് പരിക്കേറ്റത്. ലഹരി മാഫിയകൾക്കെതിരെ അടിവാരത്ത് ലഹരി വിരുദ്ധ കൂട്ടായ്മ രൂപീകരിച്ച് പ്രതിരോധം തീർക്കുന്നതിനിടയിലാണ് ഈ ആക്രമണം.

കഴിഞ്ഞ ദിവസം മുസ്തഫയുടെ നേതൃത്വത്തിൽ ലഹരിക്കെതിരെയുള്ള നൈറ്റ് പെട്രോളിങ് നടത്തുന്നതിനിടയിൽ സംശയാസ്പദമായ നിലയിൽ കണ്ട  യുവാക്കളെ ചോദ്യം ചെയ്തിരുന്നു. ഇതിൽ പ്രതികാരമായിട്ടാണ് മുസ്തഫയെ അടിവാരത്ത് വെച്ച് ശിഹാബ് വാഹനമിടിച്ച് പരിക്കേൽപ്പിച്ചതെന്നും, പ്രതി ലഹരിക്ക് അടിമയാണെന്നും നാട്ടുകാർ പറഞ്ഞു,

സംഭവത്തിൽ പോലീസിൽ പരാതി നൽകിയിട്ടുണ്ട്, അക്രമണത്തിനെതിരെ അടിവാരത്ത് പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തുമെന്ന് ലഹരി വിരുദ്ധ കൂട്ടായ്മ ഭാരവാഹികൾ അറിയിച്ചു.

Post a Comment

Previous Post Next Post