Trending

സ്വർണ വില റെക്കോർഡിൽ നിന്ന് റെക്കോർഡിലേക്ക്; ഇന്ന് കൂടിയത് 280 രൂപ


കൊച്ചി: സർവകാല റെക്കോഡിൽ തുടർന്ന് സ്വർണവില. ഇന്ന് പവന് 280 രൂപയാണ് ഉയർന്നത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 63,840 രൂപയാണ്. ഗ്രാമിന് വില 35 രൂപ വര്‍ധിച്ച് 7,980 രൂപയായി. 18 കാരറ്റ് സ്വര്‍ണ വിലയും ഗ്രാമിന് 25 രൂപ ഉയര്‍ന്ന് 6,585 രൂപയായി. ഇന്നത്തെ വില അനുസരിച്ച് ഒരു പവൻ സ്വർണാഭരണം വാങ്ങണമെങ്കിൽ പണിക്കൂലിയും ജിഎസ്ടിയുമടക്കം 70,000 രൂപയോളം നൽകേണ്ടി വരും.

അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിൻ്റെ താരിഫ് നയങ്ങളും യു.എസ് സമ്പദ്‌ വ്യവസ്ഥയിലെ അനിശ്ചിതാവസ്ഥയുമാണ് വില ഉയരാൻ കാരണം. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 7980 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 6585 രൂപയാണ്. വെള്ളിയുടെ വിലയിൽ ഇന്ന് മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 106 രൂപയാണ്.

Post a Comment

Previous Post Next Post