Trending

കക്കയം ഹൈഡൽ ടൂറിസം മാനേജർക്ക് സസ്പെൻഷൻ

കക്കയം: കക്കയം ഹൈഡൽ ടൂറിസം സെന്ററിലെ സീനിയർ മാനേജർ കെ. ശിവദാസനെ താത്‌കാലികമായി ജോലിയിൽ നിന്ന് മാറ്റിനിർത്തി കേരള ഹൈഡൽ ടൂറിസം ഡയറക്ടർ നരേന്ദ്രനാഥ് വെല്ലൂരി ഉത്തരവിറക്കി. ബയോമെട്രിക് പഞ്ചിങിൽ ക്രമക്കേട് വരുത്തിയതായി കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. ടൂറിസം സെന്ററിലെ ജീവനക്കാരും, സഞ്ചാരികളും നൽകിയ പരാതികളുടെയും കക്കയം ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി നൽകിയ നൽകിയ പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇദ്ദേഹത്തിന് മെമ്മോ നൽകിയിരുന്നു.

അന്വേഷണം നടത്തി അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കുന്നതിന് മലബാർ ഹവൻ കക്കയം ഹൈഡൽ ടൂറിസം സെന്റർ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി കെ.കെ. ശ്രീറാമിനെ പ്രധാന അന്വേഷണ ഉദ്യോഗസ്ഥനായും, മൂന്നാർ സർക്യൂട്ട് സീനിയർ മാനേജർ ജോയൽ തോമസ്, ബാണാസുര സാഗർ ഹൈഡൽ ടൂറിസം സെന്റർ അസിസ്റ്റന്റ് മാനേജർ പി. മുഹമ്മദ്‌ അർഷാദ് എന്നിവരെ അന്വേഷണ ഉദ്യോഗസ്ഥരായും നിയമിച്ചതായി കേരള ഹൈഡൽ ടൂറിസം ഡയറക്ടർ നരേന്ദ്രനാഥ് വെല്ലൂരിയുടെ ഉത്തരവിൽ പറയുന്നു. 30 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം.

Post a Comment

Previous Post Next Post