തൃശൂർ: ചാലക്കുടിയിൽ സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു. ചാലക്കുടി മേലൂര്‍ കരുവാപ്പടിയിലാണ് സംഭവം. ഒഡീഷ സ്വദേശികളായ ഗുല്ലി - ശാന്തി ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. പൂര്‍ണ ഗര്‍ഭിണിയായിരുന്ന ശാന്തി ആശാ വര്‍ക്കര്‍ നിര്‍ദ്ദേശിച്ചിട്ടും ആശുപത്രിയില്‍ പോകാൻ തയ്യാറായിരുന്നില്ല. ഒടുവിൽ നിർബന്ധത്തിന് വഴങ്ങി കഴിഞ്ഞ തിങ്കളാഴ്ച ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ എത്തിയെങ്കിലും ഡോക്ടറെ കണ്ടില്ലെന്ന് പറഞ്ഞ് മടങ്ങുകയായിരുന്നു. അധികം ആള്‍താമസമില്ലാത്ത ഒറ്റപ്പെട്ട സ്ഥലത്തുള്ള വാടക വീട്ടിലാണ് യുവതിയും ഭര്‍ത്താവും മൂന്നു വയസുള്ള മൂത്ത കുഞ്ഞും കഴിഞ്ഞിരുന്നത്.
ബുധനാഴ്ച വൈകിട്ടോടെയാണ് പ്രസവം നടന്നത്. തുടര്‍ന്ന് ശാന്തി തന്നെ കുഞ്ഞിന്‍റെ പൊക്കിള്‍കൊടി മുറിച്ചു മാറ്റുകയായിരുന്നു. എന്നാൽ അമിത രക്തസ്രാവം ഉണ്ടാവുകയും കുഞ്ഞ് മരിക്കുകയുമായിരുന്നു. ഭര്‍ത്താവ് ജോലിക്ക് പോയപ്പോഴായിരുന്നു സംഭവം. വൈകിട്ട് ഭര്‍ത്താവ് തിരിച്ചുവന്നപ്പോള്‍ ചോരയിൽ കുളിച്ചുകിടക്കുന്ന ഭാര്യയെ ആയിരുന്നു വീട്ടിൽ കണ്ടത്. തുടര്‍ന്ന് യുവതിയുടെ ഭര്‍ത്താവ് അറിയിച്ചത് പ്രകാരം ആരോഗ്യ പ്രവര്‍ത്തകരെത്തി യുവതിയെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. തുടർന്ന് ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ കുഞ്ഞിന് ജീവനില്ലെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
Tags:
KERALA NEWS