Trending

‘അശ്വതിക്കും കുഞ്ഞിനും നീതി ലഭിക്കും വരെ’; ആശുപത്രിക്ക് മുന്നിൽ സമരം തുടരുന്നു

ഉള്ളിയേരി: ഉണ്ണികുളം സ്വദേശി അശ്വതിയുടെയും ഗർഭസ്ഥ ശിശുവിന്റെയും മരണത്തിന് ഉത്തരാവാദികളായവർക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് മൊടക്കല്ലൂർ മലബാർ മെഡിക്കൽ കോളജ് ആശുപത്രിക്ക് മുന്നിൽ നടക്കുന്ന അനിശ്ചിതകാല റിലേ സമരം തുടരുന്നു. സമരത്തിന്റെ 12-ാം ദിവസത്തെ ഉദ്ഘാടനം ബി.ജെ.പി ബാലുശ്ശേരി നിയോജക മണ്ഡലം പ്രസിഡൻ്റ് ബബീഷ് ഉണ്ണികുളം നിർവഹിച്ചു. ഉണ്ണികുളം ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ ടി.കെ റീന, വിമല കുമാരി മഠത്തിൽ, യുവമോർച്ച മണ്ഡലം പ്രസിഡന്റ് ശബരി മണ്ടയാട്, ബിന്ദു മനോജ് എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post