ബാലുശ്ശേരി: സിപിഐഎം ബാലുശ്ശേരി ഏരിയ സമ്മേളനത്തിന്റെ ഭാഗമായി കൂട്ടാലിടയില്‍ ജില്ലാതല വോളിബോൾ മേളക്ക് തുടക്കമായി. കൂട്ടാലിടയില്‍ പ്രത്യേകം തയ്യാറാക്കിയ ജെഎസ് സി ഫെഡ് ലൈറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരങ്ങളുടെ ഔപചാരിക ഉദ്ഘാടനം ഇസ്മായില്‍ കുറുമ്പൊയില്‍ നിര്‍വഹിച്ചു. ടി. ഷാജു അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി.കെ അനിത, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.എച്ച് സുരേഷ്, ടി.കെ സുമേഷ്, ടി.സരുണ്‍ മുന്‍ എം ഇ ജി താരം എം ഇ ജി ബാലകൃഷ്ണന്‍, പി വിജയന്‍, പി.കെ സുര്‍ജിത്ത്, ആര്‍ കെ ഫെബിന്‍ലാല്‍, കിഴക്കമ്പത്ത് അനീഷ് സംസാരിച്ചു.
ആദ്യദിനം ഫൈറ്റേഴ്‌സ് പാലങ്ങാട് × ബ്രദേഴ്‌സ് മൂലാടുമായും, നിര്‍മ്മാല്യം ക്രയിന്‍ ആന്‍ഡ് ഹോളിഡേസ് × ജെഎസ് സി കൂട്ടാലിടയുമായും ഏറ്റുമുട്ടി. നാളെ സായി സെന്റര്‍ കോഴിക്കോട് × യുവ ബാലുശ്ശേരിയും ആയും, വാട്‌സ് ആപ്പ്കൂട്ടായ്മ കൂട്ടാലിട × ജോളി ബ്രദേഴ്‌സ് അത്തോളിയുമായും ഏറ്റുമുട്ടും. ഞായറാഴ്ചയാണ് ഫൈനല്‍ മത്സരം.