പൂനൂർ: തച്ചംപൊയിൽ ചാലക്കരയിൽ വീട്ടിലെ അടുക്കളയിൽ സൂക്ഷിച്ച പ്രഷർ കുക്കറിൽ ഉഗ്രവിഷമുള്ള മൂർഖൻ പാമ്പ്. തലനാരിഴയ്‌ക്കാണ് പാമ്പിൻ്റെ കടിയേൽക്കാതെ വീട്ടമ്മ രക്ഷപ്പെട്ടത്. വിവരമറിയിച്ചതിനെ തുടർന്ന് പാമ്പിനെ പിടികൂടുന്നതിൽ പരിശീലനം നേടിയ കോരങ്ങാട് സ്വദേശി എം.ടി ജംഷീദ് സ്ഥലത്തെത്തി പാമ്പിനെ പിടികൂടി.