Trending

വെള്ള റേഷൻ കാ‌ര്‍ഡുകൾക്ക് ഈ മാസം അഞ്ച് കിലോ അരി


തിരുവനന്തപുരം: വെള്ള റേഷൻ കാർഡുടമകള്‍ക്ക് നവംബറില്‍ അഞ്ചു കിലോ അരി വീതം നല്‍കും. കിലോയ്ക്ക് 10.90 രൂപയാണ് നിരക്ക്. മഞ്ഞ, പിങ്ക്, നീല കാർഡുകളുടെ വിഹിതത്തില്‍ മാറ്റമില്ല. നവംബറിലെ വിതരണം ഇന്നുമുതൽ ആരംഭിച്ചു. 

കഴിഞ്ഞ മാസം ഏഴരലക്ഷം പേർ റേഷൻ വാങ്ങാത്തത് വെള്ള കാ‌ർഡിന്റെ അരിവിഹിതം രണ്ട് കിലോയായി കുറച്ചതുകൊണ്ടാണെന്ന വിലയിരുത്തലിലാണ് പൊതുവിതരണ വകുപ്പ്. സെപ്തംബറില്‍ 80.04 ലക്ഷം കാർഡുടമകളാണ് റേഷൻ വാങ്ങിയത്. ഒക്ടോബറില്‍ ഇത് 72.55 ലക്ഷമായി കുറഞ്ഞു. ഓണം പ്രമാണിച്ച്‌ സെപ്തംബറില്‍ വെള്ള കാർഡുകാർക്ക് 10 കിലോ അരി വീതം നല്‍കിയിരുന്നു. ഒക്ടോബറിലെ വിഹിതത്തിലെ ഒരുഭാഗം മുൻകൂറെടുത്താണ് ഇതു നല്‍കിയത്. തുടർന്നാണ് ഒക്ടോബറിലെ വിഹിതം കുറച്ചത്.

Post a Comment

Previous Post Next Post