കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും കനത്ത ഇടിവ്. ഇന്ന് പവന് ഒറ്റയടിക്ക് 960 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 56640 രൂപയായി. ഗ്രാമിന് 120 രൂപയാണ് കുറഞ്ഞത്. 7080 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വില. രണ്ടു ദിവസത്തിനിടെ 1760 രൂപയാണ് ഇതോടെ കുറഞ്ഞത്.
ഈ മാസത്തിന്‍റെ തുടക്കത്തില്‍ 59080 രൂപയായിരുന്നു പവന്‍ വില. രണ്ടാഴ്ചയ്ക്കിടെ 3500 രൂപ ഇടിഞ്ഞ സ്വര്‍ണ വില അതേപോലെ തിരിച്ചുകയറിയ ശേഷമാണ് തിങ്കളാഴ്ച മുതൽ ഇടിയാന്‍ തുടങ്ങിയത്. ഡോളര്‍ ശക്തിയാര്‍ജിച്ചതാണ് സ്വര്‍ണത്തിന് തിരിച്ചടിയായത്. ഇസ്രായേല്‍-ഹിസ്ബുള്ള സംഘര്‍ഷം അവസാനിച്ചേക്കാം എന്ന സൂചനകളും സ്വര്‍ണ വിലയെ ബാധിച്ചു.
അതേസമയം, വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 98 രൂപയാണ്. അന്താരാഷ്ട്ര വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് 2624 ഡോളര്‍ നിലവാരത്തിലാണ്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 75472 രൂപയുമാണ്.