Trending

പന്തീരാങ്കാവ് ഗാർഹിക പീഡനം: മീൻ കറിക്ക് പുളിയില്ലെന്ന് പറഞ്ഞ് യുവതിക്ക് വീണ്ടും മർദ്ദനം; രാഹുൽ അറസ്റ്റിൽ

കോഴിക്കോട്: വിവാദമായ പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ യുവതി മര്‍ദ്ദനമേറ്റ നിലയില്‍ വീണ്ടും ആശുപത്രിയില്‍. മീന്‍കറിക്ക് പുളിയില്ലെന്ന് പറഞ്ഞ് ഭര്‍ത്താവ് രാഹുല്‍ മര്‍ദ്ദിച്ചതായാണ് പരാതി. ഞായറാഴ്ചയാണ് ആദ്യം മര്‍ദ്ദിച്ചതെന്നും തിങ്കളാഴ്ച വീണ്ടും മര്‍ദ്ദിച്ചെന്നുമാണ് പെണ്‍കുട്ടി ആരോപിക്കുന്നത്. 

ഇന്നലെ രാത്രിയാണ് യുവതിയെ മര്‍ദ്ദനമേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. യുവതിയുടെ കണ്ണിലും മുഖത്തുമാണ് പരിക്കേറ്റിട്ടുള്ളത്. പരാതിയില്ലെന്നാണ് യുവതി പറഞ്ഞത്. അതേസമയം, ആശുപത്രിയില്‍ നിന്ന് നല്‍കിയ വിവരമനുസരിച്ച് രാഹുലിനെ പാലാഴിയില്‍ നിന്ന് പൊലിസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. 

ഇന്നലെ പരാതിയില്ലെന്ന് എഴുതി നല്‍കിയെങ്കിലും ഇന്ന് പരാതി നല്‍കുകയായിരുന്നു. പെണ്‍കുട്ടിയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. എറണാകുളത്ത് നിന്നും മാതാപിതാക്കളെത്തിയാൽ നാട്ടിലേക്ക് തിരിച്ചുപോകണമെന്നും രാഹുലിന്റെ വീട്ടിൽ നിന്നും സർട്ടിഫിക്കറ്റുകൾ എടുക്കാൻ സൗകര്യം നല്‍കണമെന്ന് യുവതി ആവശ്യപ്പെട്ടതായി പൊലിസ് പറഞ്ഞു. 

ഒന്നരമാസം മുന്‍പാണ് ആദ്യകേസ് ഹൈക്കോടതി തീര്‍പ്പാക്കിയത്. കേസ് റദ്ദാക്കണമെന്ന രാഹുല്‍ ഗോപാലിന്റെ ഹരജി ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു.

Post a Comment

Previous Post Next Post