Trending

പേരാമ്പ്ര സ്വദേശിയായ മെഡിക്കല്‍ വിദ്യാര്‍ത്ഥിയെ വാടകവീട്ടില്‍ മരിച്ച നിലയിൽ കണ്ടെത്തി

പേരാമ്പ്ര: മെഡിക്കല്‍ വിദ്യാര്‍ത്ഥിയെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പേരാമ്പ്ര സ്വദേശിയായ വിശാഖ് കൃഷ്ണയെ (23) യാണ് വാടകവീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. അല്‍ അസ്ഹര്‍ മെഡിക്കല്‍ കോളേജിൽ മൂന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിയായിരുന്നു. പേരാമ്പ്ര ഒറ്റക്കണ്ടത്തിൻമേൽ സുരേഷ് ബാബുവിൻ്റെയും വിജിയുടെയും മകനാണ്.

വിശാഖിനൊപ്പം താമസിച്ചിരുന്ന അമ്മ വിജി ഏതാനും ദിവസങ്ങൾക്ക് മുമ്പ് ദുബായിലുള്ള അച്ഛൻ സുരേഷ് ബാബുവിൻ്റെ അടുത്തേക്കു പോയതോടെ വിശാഖ് തനിച്ചാണു വീട്ടിലുണ്ടായിരുന്നത്. തൊടുപുഴ പൊലീസ് അന്വേഷണം ആരംഭിച്ചു. കോളേജില്‍ പൊതുദര്‍ശനത്തിനു ശേഷം യുവാവിന്റെ മൃതദേഹം ജന്മനാടായ പേരാമ്പ്രയിലെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.

Post a Comment

Previous Post Next Post