മലപ്പുറം: വാഴക്കാട് മുണ്ടുമുഴിയിൽ ടിപ്പർ ലോറി നിയന്ത്രണംവിട്ട് ഇടിച്ച് രണ്ടുപേർ മരിച്ചു. രണ്ടുപേർക്ക് പരിക്കേറ്റു. ബൈക്ക് യാത്രക്കാരായ മുണ്ടുമുഴി ഓട്ടുപാറ കുറുമ്പാലിക്കോട്ട് അഷ്റഫ് (52), സഹോദര പുത്രൻ റിയാസ് (29) എന്നിവരാണ് മരണപ്പെട്ടത്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് വൈകിട്ട് നാലു മണിയോടെയാണ് അപകടമുണ്ടായത്. നിയന്ത്രണംവിട്ട ടിപ്പർ ലോറി നിരവധി വാഹനങ്ങളിൽ ഇടിക്കുകയായിരുന്നു. രണ്ടു കാറുകൾ, രണ്ടു ബൈക്ക്, ഒട്ടോറിക്ഷ, ഒരു സ്കൂട്ടർ എന്നിവ ഇടിയുടെ ആഘാതത്തിൽ പൂർണ്ണമായും തകർന്നു.