ബാലുശ്ശേരി: ബാലുശ്ശേരി കരുമലയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ കാര്‍ യാത്രികര്‍ക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അപകടം. ബാലുശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന കാറും എതിരെ വന്ന ലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. നിലമ്പൂര്‍ സ്വദേശികളായ നാലുപേരാണ് കാറിലുണ്ടായിരുന്നത്.
കാറിലുണ്ടായിരുന്നവർ നിസ്സാര പരിക്കുകളോടെ ബാലുശ്ശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. കാറിന്റെ മുന്‍ഭാഗം പൂർണമായി തകര്‍ന്നു. നാട്ടുകാരും ഹൈവേപോലീസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു. സംസ്ഥാന പാതയിൽ ഏറേനേരം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.