Trending

എംഡിഎംഎയുമായി ഓമശ്ശേരി സ്വദേശിയായ യുവാവ് കുന്ദമംഗലത്ത് പിടിയിൽ

കുന്ദമംഗലം: കള്ളൻതോട് ബസാറിന് സമീപം വച്ച് വിൽപ്പനക്കായി കൊണ്ടുവന്ന മാരക ലഹരിമരുന്നായ എംഡി.എംഎയുമായി യുവാവ് പിടിയിൽ. ഓമശ്ശേരി സ്വദേശി മൂലങ്ങൽ പുതൊടികയിൽ ഹൗസിൽ ആഷിക്ക് അലി (24) യാണ് വിൽപ്പനക്കായി കൊണ്ടുവന്ന 4.25 ഗ്രാം എംഡിഎംഎയുമായി പിടിയിലായത്. എൻഐടി, കട്ടാങ്ങൽ കേന്ദ്രീകരിച്ച് വിദ്യാർത്ഥികളെയും യുവാക്കളെയും ലക്ഷ്യമിട്ട് ലഹരി മാഫിയ പ്രവർത്തിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കോഴിക്കോട് സിറ്റി നാർക്കോട്ടിക്ക് സെൽ അസി: കമ്മീഷണർ കെ.എ ബോസിൻ്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമും, കുന്ദമംഗലം എസ്.ഐ രാംകുമാറിൻ്റെ നേതൃത്വത്തിലുള്ള കുന്ദമംഗലം പോലീസും ചേർന്ന് യുവാവിനെ പിടികൂടിയത്.

പിടിയിലായ ആഷിക്ക് അലി ലഹരി ഉപയോഗിക്കുന്നയാളാണ്. ലഹരി ഉപയോഗിക്കാൻ പണം കണ്ടെത്താനാണ് എംഡിഎംഎ കൊണ്ടുവന്ന് വിൽപ്പന നടത്തുന്നത്. ആവശ്യക്കാർ വാട്സ് ആപ്പിലൂടെ ബന്ധപ്പെട്ടാൽ എൻഐടി, കട്ടാങ്ങൽ ഭാഗത്ത് റോഡരികിൽ നിൽക്കാൻ പറഞ്ഞ് ബൈക്കിലോ, കാറിലോ അതിവേഗതയിൽ വന്ന് ലഹരി കൈമാറി പോകുന്ന രീതിയാണ് ഇയാളുടേത്. ആഷിക്ക് പിടിയിലായതോടെ ഇയാളുടെ സംഘത്തിൽപ്പെട്ട ആളുകളെ പറ്റിയുള്ള വിവരം പോലീസിന് ലഭിച്ചിട്ടുണ്ട്. എൻഐടി, കട്ടാങ്ങൽ ഭാഗങ്ങൾ കേന്ദീകരിച്ച് ലഹരിക്കെതിരെ തുടർന്നും ശക്തമായ പരിശോധനയുണ്ടാകുമെന്ന് നാർക്കോട്ടിക് സെൽ അസി:കമ്മീഷണർ കെ.എ ബോസ് പറഞ്ഞു. 

ഡൻസാഫ് എസ്.ഐ അബ്ദുറഹ്മാൻ കെ, അനീഷ് മൂസ്റ്റേൻ വീട്, അഖിലേഷ് കെ, സരുൺ കുമാർ പി.കെ, ലതീഷ് എം.കെ, ഷിനോജ് എം, അതുൽ ഇ.വി, അഭിജിത്ത് പി, ദിനീഷ് പി.കെ, മുഹമ്മദ് മഷ്ഹൂർ കെ.എം, കുന്ദമംഗലം സ്റ്റേഷനിലെ എസ്.ഐ ബാലക്യഷ്ണൻ, എഎസ്ഐ ലീന, ബിജേഷ്, ബിജു, വിപിൻ എന്നിവരാണ് അന്വേക്ഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Post a Comment

Previous Post Next Post