കൊയിലാണ്ടി: പന്തലായനിയില്‍ വീട് ആക്രമിച്ചു ഗൃഹനാഥനെയും ഭാര്യയെയും മക്കളെയും അടിച്ചു പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ഒരു പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. പന്തലായനി അക്ലാരി അമര്‍നാഥ് (20) ആണ് അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കൊയിലാണ്ടി എസ്.ഐ ജിതേഷ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ദിലീപ്, വിജു, വിവേക്, ഷംസീര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പന്തലായനി വെളളിലാട്ട് ഉണ്ണികൃഷ്ണന്‍ (53), ഭാര്യ ദീപ (42), മക്കളായ നവനീത് (18), കൃഷ്‌ണേന്ദു(13) എന്നിവര്‍ക്കാണ് അക്രമത്തില്‍ പരിക്കേറ്റത്. ഉണ്ണികൃഷ്ണന്റെ ഭാര്യ ദീപയുടെ പരാതി പ്രകാരമാണ് പോലീസ് കേസെടുത്തത്. വീട്ടില്‍ കയറി അതിക്രമം നടത്തുകയും മാനഹാനിപ്പെടുത്താന്‍ ശ്രമിച്ചുവെന്നുമാണ് പരാതി. സംഭവത്തില്‍ രണ്ടുപേരെ കൂടി പോലീസ് തിരയുന്നുണ്ട്. ഇവര്‍ ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്.