Trending

വിജയം ആധികാരികം; അമേരിക്കൻ പ്രസിഡണ്ടായി വീണ്ടും ട്രംപ്


വാഷിങ്ടണ്‍: അമേരിക്കയുടെ 47ാം പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലേക്ക്. വിസ്‌കോണ്‍സിൽ ലീഡ് ചെയ്യുന്ന സീറ്റുകൾകൂടി ചേർത്താണ് വിജയിക്കാനാവശ്യമായ 270 ഇലക്ടറല്‍ കോളേജ് വോട്ടുകള്‍ എന്ന മാജിക് നമ്പര്‍ ട്രംപ് കടന്നത്. ജനവിധി ട്രംപിന് അനുകൂലമായാതോടെ യുഎസ് പ്രസിഡന്റാകുന്ന എറ്റവും പ്രായം കൂടിയ വ്യക്തിയായും തുടർച്ചയായല്ലാതെ വീണ്ടും യുഎസ് പ്രസിഡന്റാകുന്ന വ്യക്തിയായും ട്രംപ് മാറി. ഫ്ലോറിഡയിൽ ട്രംപ് ഇന്ന് അണികളെ അഭിസംബോധന ചെയ്യുമെന്നാണ് വിവരം.

സെനറ്റര്‍ ജെ.ഡി വാന്‍സ് അമേരിക്കയുടെ 50-ാം വൈസ് പ്രസിഡന്റാവും. 538-ല്‍ 267 ഇലക്ടറല്‍ കോളേജ് വോട്ടുകളാണ് ട്രംപ് നേടിയിരിക്കുന്നത്. വിസ്‌കോണ്‍സിൽ ലീഡ് ചെയ്യുന്ന10 സീറ്റുകൾ കൂടി ചേർത്താണ് ട്രംപ് 277 എന്ന അക്കത്തിലെത്തുന്നത്. ഇലക്ടറല്‍ കോളേജിന് പുറമേ, പോപ്പുലര്‍ വോട്ടുകളും സെനറ്റും നേടിയാണ് ഇത്തവണ ട്രംപ് അധികാരത്തിലെത്തുന്നത്. 2025 ജനുവരി ആറിനാണ് ഔദ്യോഗിക ഫലപ്രഖ്യാപനം. തിരഞ്ഞെടുപ്പിൽ ആകെ 16 കോടി പേരാണ് വോട്ട് രേഖപ്പെടുത്തിയത്.‌

2016-ല്‍ പ്രസിഡന്റായ ട്രംപ് ഇലക്ട്രൽ കോളേജ് വോട്ടിന്റെ ബലത്തിലാണ് അമേരിക്കയുടെ പ്രഥമ പൗരനായത്. നാലു വര്‍ഷം പൂര്‍ത്തിയാക്കി 2020ലെ തിരഞ്ഞെടുപ്പിനെ നേരിട്ട ട്രംപ് നിലവിലെ പ്രസിഡന്റ് ജോ.ബൈഡനോട് പരാജയപ്പെട്ടിരുന്നു.

Post a Comment

Previous Post Next Post