Trending

പേരാമ്പ്രയിൽ ബസ് ദേഹത്ത് കയറി നടുവണ്ണൂർ സ്വദേശിക്ക് ദാരുണാന്ത്യം

പേരാമ്പ്ര: പേരാമ്പ്ര ബസ്റ്റാൻഡിൽ ബസ് ദേഹത്ത് കയറിയിറങ്ങി വയോധികൻ മരിച്ചു. നടുവണ്ണൂർ വാകയാട് സ്വദേശി അമ്മദ് (85) ആണ് മരിച്ചത്. കുറ്റ്യാടി - കോഴിക്കോട് സർവീസ് നടത്തുന്ന എസ്റ്റീം ബസ് സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്നതിനിടെ വയോധികൻ്റെ ദേഹത്ത് കയറി ഇറങ്ങുകയായിരുന്നു. 

ഉച്ചതിരിഞ്ഞ് 3 മണിയോടെയായിരുന്നു സംഭവം. കോഴിക്കോട് നിന്നും വരുകയായിരുന്ന ബസ് അമിതവേഗതയിൽ യാത്രക്കാരന്റെ ശരീരത്തിലൂടെ കയറി ഇറങ്ങുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. മുമ്പ് ബസ്റ്റാൻഡിൽ പ്രവേശിക്കുന്നിടത്തുണ്ടായിരുന്ന ഹമ്പ് എടുത്തുമാറ്റിയതോടെയാണ് ബസുകൾ അമിത വേഗതയിൽ സ്റ്റാൻഡിൽ പ്രവേശിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. കുറ്റ്യാടി- കോഴിക്കോട് ബസ്സുകൾ നാട്ടുകാർ തടയുന്നു. 

അമ്മദിൻ്റ ഭാര്യ: പാത്തുമ്മ. മക്കൾ: റംല, അഷറഫ്. മരുമക്കൾ: റസാക്ക്.

Post a Comment

Previous Post Next Post