Trending

താമരശ്ശേരിയിലെ ബസ് ഗൈഡും ട്രേഡ് യൂനിയൻ നേതാവുമായ സെയ്തലവി അന്തരിച്ചു


താമരശ്ശേരി: ബസ്സ് സ്റ്റാൻ്റിൽ പതിറ്റാണ്ടുകളായി ബസ് ഗൈഡായി പ്രവർത്തിച്ചിരുന്ന ട്രേഡ് യൂണിയൻ നേതാവ് താമരശ്ശേരി അമ്പായത്തോട് മിച്ചഭൂമി സ്വദേശി സെയ്തലവി അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. സിഐടിയു താമരശ്ശേരി ഏരിയാ കമ്മിറ്റി അംഗവും, ഫ്രഷ്ക്കട്ട് സിഐടിയു യൂണിറ്റ് പ്രസിഡൻ്റും, എൻആർഇജി തൊഴിലാളി യൂനിയൻ ഏരിയാ സെക്രട്ടറിയും, സിപിഐഎം മിച്ചഭൂമി (എ) ബ്രാഞ്ച് സിക്രട്ടറിയുമാണ്.

മൃതദേഹം വൈകീട്ട് നാലു മുതൽ മിച്ചഭൂമി നാലാം പ്ലോട്ട് കമ്യൂണിറ്റി ഹാളിൽ പൊതുദർശനത്തിന് വെക്കും. രാത്രി എട്ടു മണിക്കാണ് ഖബറടക്കം. ഭാര്യ: നഫീസ. മക്കൾ: ഷെമിൽ, സെൽമ, ഷിജാസ്. മരുമക്കൾ: ഷബ്ന, ബഷീർ.

Post a Comment

Previous Post Next Post