ബാലുശ്ശേരി: വട്ടോളി ബസാറിൽ മിനിലോറി നിയന്ത്രണം വിട്ട് ഇടിച്ച് എ.ഐ ക്യാമറയും, നിർത്തിയിട്ട ബസ്സും തകർന്നു. ഇന്ന് പുലർച്ചെ മൂന്നു മണിയോടെയായിരുന്നു സംഭവം. എ.ഐ ക്യാമറയിൽ ഇടിച്ചതിനുശേഷം സമീപത്ത് നിർത്തിയിട്ടിരുന്ന സ്വകാര്യ ബസിൽ ഇടിക്കുകയായിരുന്നു. ആളപായമില്ല