Trending

കൊന്നു കുഴിച്ചുമൂടിയത്; കരുനാഗപ്പള്ളിയിൽ കാണാതായ സ്ത്രീയുടെ മൃതദ്ദേഹം കണ്ടെത്തി; കാമുകൻ അറസ്റ്റിൽ


കൊല്ലം: കരുനാഗപ്പള്ളിയില്‍ നിന്നും കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി. കഴിഞ്ഞ ആറാം തിയ്യതി മുതൽ കാണാതായ വിജയലക്ഷ്മി (48) യുടെ മൃതദേഹം അമ്പലപ്പുഴ സ്വദേശിയായ സുഹൃത്ത് ജയചന്ദ്രന്റെ (50) വീടിന് സമീപത്ത് നിന്നുമാണ് കണ്ടെത്തിയത്. മൃതദേഹം പുറത്തെടുക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. വിജയലക്ഷ്മിയുടെ തിരോധാനത്തെ കുറിച്ച് പരാതി ലഭിച്ചതനുസരിച്ച് നടത്തിയ അന്വേഷണത്തില്‍ അമ്പലപ്പുഴ കരൂര്‍ സ്വദേശിയായ ജയചന്ദ്രനെ പൊലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. 

ജയചന്ദ്രന്റെ മൊഴി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വിജയലക്ഷ്മിയെ കൊന്ന് കുഴിച്ചുമൂടിയതായുള്ള സൂചനകള്‍ ലഭിച്ചത്. ഭര്‍ത്താവില്‍ നിന്ന് അകന്നു കഴിയുകയായിരുന്ന വിജയലക്ഷ്മി ജയചന്ദ്രനുമായി അടുത്ത സൗഹൃദത്തിലായിരുന്നു. മറ്റൊരാളുമായി വിജയലക്ഷ്മിക്ക് ബന്ധമുണ്ടെന്ന സംശയമാണ് കൊലപ്പെടുത്താൻ കാരണമെന്നായിരുന്നു ജയചന്ദ്രന്റെ മൊഴി. ജയചന്ദ്രന്‍റെ അറസ്റ്റ് രേഖപ്പെടുത്തി.

കൊച്ചിയിലെ കെഎസ്ആര്‍ടിസി ബസില്‍ നിന്ന് ലഭിച്ച മൊബൈല്‍ ഫോണാണ് നിര്‍ണായകമായത്. കണ്ടക്ടറാണ് മൊബൈൽ ഫോൺ എറണാകുളം സെൻട്രൽ സ്റ്റേഷനിൽ കൈമാറിയത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇത് വിജയലക്ഷ്മിയുടേതെന്ന് സ്ഥിരീകരിച്ചത്. മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ, കോള്‍ ലിസ്റ്റ് എന്നിവ പരിശോധിച്ചതിൽ നിന്ന് അമ്പലപ്പുഴയില്‍ വിജയലക്ഷ്മിയെത്തിയതിനും ജയചന്ദ്രനെ വിളിച്ചതിനും പൊലീസിന് തെളിവുകള്‍ ലഭിച്ചു.

Post a Comment

Previous Post Next Post