കോഴിക്കോട്: മലയാള സിനിമ, സീരിയൽ നടൻ മേഘനാഥൻ (60) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പുലർച്ചെ രണ്ട് മണിയോടെയാണ് അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. അന്തരിച്ച നടൻ ബാലൻ കെ നായരുടെ മകനാണ്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് ഷൊർണൂരിൽ നടക്കും.
ചമയം, ചെങ്കോൽ, ഈ പുഴയും കടന്ന്, ഉത്തമൻ തുടങ്ങി 50-ൽ അധികം ചിത്രങ്ങളിൽ വേഷമിട്ടു. 1993ൽ പി എൻ മേനോൻ സംവിധാനം ചെയ്‌ത് പുറത്തിറങ്ങിയ അസ്ത്രം എന്ന് സിനിമയിലൂടെയാണ് മലയാള സിനിമാ രംഗത്തേക്ക് എത്തിയത്. പ്രതിനായക കഥാപാത്രങ്ങളെ അവതരിപ്പിച്ചാണ് മലയാള സിനിമയിൽ ശ്രദ്ധേയനായത്.