Trending

ബ്ലാക്ക് മെയിലിങ് ചെയ്ത് ലക്ഷങ്ങൾ തട്ടി; ഡെപ്യൂട്ടി തഹസിൽദാർ നാട്ടുവിട്ട സംഭത്തിൽ മൂന്നുപേർ അറസ്റ്റിൽ


കോഴിക്കോട്: തിരൂരിൽ ഡെപ്യൂട്ടി തഹസീല്‍ദാര്‍ പി ബി ചാലിബിനെ കാണാതായ സംഭവത്തിനു പിന്നില്‍ ബ്ലാക് മെയിലിങ് എന്നു പൊലീസ് കണ്ടെത്തല്‍. പോക്സോ കേസില്‍ പെടുത്തി കുടുംബം തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തി ചാലിബില്‍നിന്നു മൂവര്‍ സംഘം പത്തു ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടത്താണി സ്വദേശികളായ ഷെഫീഖ് (35), ഫൈസല്‍ (43), വെട്ടിച്ചിറ സ്വദേശി അജ്മല്‍ (37) എന്നിവരെ അറസ്റ്റ് ചെയ്തു. തിരൂരില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്.

കഴിഞ്ഞ ഒക്ടോബർ 16 മുതല്‍ 26 വരെയുള്ള തീയതികളിൽ പ്രതികള്‍ തഹസീല്‍ദാറില്‍ നിന്ന് പത്തു ലക്ഷത്തിലധികം രൂപ തട്ടിയെടുത്തെന്നാണ് പൊലീസ് കണ്ടെത്തല്‍. പല ഘട്ടങ്ങളിലായാണ് പ്രതികള്‍ പണം തട്ടിയെടുത്തത്. പിന്നീട് വീണ്ടും പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയപ്പോഴാണ് ചാലിബ് നാട് വിട്ടതെന്നാണ് വിവരം. പോക്‌സോ കേസില്‍ ഉള്‍പ്പെടുത്തി കുടുംബം തകര്‍ക്കുമെന്ന് പ്രതികള്‍ ചാലിബിനെ ഭീഷണിപ്പെടുത്തിയെന്നും പല ഘട്ടങ്ങളിലായി തുക കൈമാറിയെന്നും പിന്നീടും പണം ആവശ്യപ്പെട്ടപ്പോള്‍ മാനസിക പ്രയാസത്താല്‍ നാടുവിടുകയുമായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

ബുധനാഴ്ച മലപ്പുറത്ത് നിന്ന് കാണാതായ ചാലിബ് ഇന്നലെ അര്‍ധരാത്രിയോടെ് വീട്ടിലെത്തിയിരുന്നു. മാനസിക പ്രയാസം മൂലമാണ് നാടുവിട്ടതെന്ന് ചാലിബ് പറഞ്ഞതായി ബന്ധുക്കള്‍ പറഞ്ഞിരുന്നു. ചാലിബിനെ വീട്ടിലെത്തി ചോദ്യം ചെയ്തപ്പോഴാണ് ഭീണഷണിപ്പെടുത്തി പണം തട്ടിയ സംഘത്തെ കുറിച്ച് വിവരം ലഭിച്ചതെന്നും പൊലീസ് പറഞ്ഞു.

Post a Comment

Previous Post Next Post