Trending

ഉള്ളിയേരി ടൗണിൽ ഫുട്പാത്ത് സ്ലാബ് തകർന്ന നിലയിൽ


ഉള്ളിയേരി: ഉള്ളിയേരി ടൗണിൽ ചപ്പാത്തി കമ്പനിയ്‌ക്ക് സമീപം ഫുട്പാത്ത് സ്ലാബ് തകർന്ന നിലയിൽ. കാൽനട യാത്രക്കാർക്കും വാഹനങ്ങൾക്കും അപകടക്കെണിയായി മാറിയിരിക്കുകയാണ് ഫുട്പാത്തിലെ ഈ കുഴി. നിർമ്മാണത്തിലെ പിഴവാണ് സ്ലാബ് തകർന്ന് ഓവുചാലിലേക്ക് വീഴാൻ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. നിരവധിയാളുകൾ ദിവസേന നടന്നുപോകുന്ന വഴിയാണ്. അധികൃതരുടെ ഭാഗത്തുനിന്നും ഉടനെ നടപടിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാർ.

Post a Comment

Previous Post Next Post