അബൂദാബി: മാതാവിന്റെ മരണമറിഞ്ഞ് നാട്ടിൽ പോയി മടങ്ങിയെത്തിയ കാഞ്ഞങ്ങാട് സ്വദേശി അബൂദബിയിൽ മരിച്ചു. മാണിക്കോത്ത് മഡിയനിലെ എം.പി ഇർഷാദ് (26) ആണ് മരിച്ചത്. രണ്ടാഴ്ച മുമ്പാണ് ഇർഷാദിന്റെ മാതാവ് മൈമൂന മരിച്ചത്. നാട്ടിലെത്തി ഉമ്മയുടെ ഖബറടക്ക ചടങ്ങുകളും പൂർത്തിയാക്കി കഴിഞ്ഞ ദിവസമാണ് യുവാവ് മടങ്ങിയെത്തിയത്.
അബൂദാബിയിൽ വ്യാപാരിയായിരുന്ന ഇർഷാദ് ഇന്നലെ വൈകിട്ട് ആറു മണിയോടെ തൻ്റെ കടയ്ക്കുള്ളിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Tags:
INTERNATIONAL