Trending

സ്കൂള്‍ ബസിനു നേരെ പാഞ്ഞടുത്ത് പടയപ്പ; കടന്നുപോയത് പരിഭ്രാന്തിലാഴ്ത്തിയ നിമിഷങ്ങള്‍

ഇടുക്കി: വിദ്യാർത്ഥികളുമായി പോയ സ്കൂൾ ബസിന് നേരെ പാഞ്ഞടുത്ത് കാട്ടാന. ഇടുക്കിയിലെ നെറ്റിമേടിനും കുറ്റിയാർ വാലിക്കും ഇടയിൽ ഇന്നലെ വൈകിട്ടാണ് സംഭവമുണ്ടായത്. സ്കൂൾ വിട്ട് വരുന്നതിനിടെ ബസ് ‘പടയപ്പ’ എന്ന വിളിപ്പേരുള്ള കാട്ടാനയുടെ മുന്നിൽ പെടുകയായിരുന്നു. ആനയെ കണ്ടതോടെ സ്കൂൾ ബസ് നിർത്തിയിട്ടു. എന്നാൽ ബസിന് നേരെ പടയപ്പ പാഞ്ഞടുത്തതോടെ കുട്ടികൾ ഭീതിയോടെ നിലവിളിച്ചു. പിന്നീട് ബസ് പിറകോട്ടെടുത്താണ് ആനയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത്. ഈ സമയത്ത് ഒരു ബൈക്ക് യാത്രക്കാരനും കാട്ടാനയുടെ മുന്നിൽപ്പെട്ടിരുന്നു. അയാൾ ബൈക്ക് പിറകോട്ടെടുത്തതോടെ താഴെ വീഴുകയും ചെയ്തു. 

ഈ പ്രദേശത്ത് നേരത്തെ തന്നെ പടയപ്പയുടെ സാന്നിധ്യമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ജനവാസ മേഖലയിൽ ഇറങ്ങി വലിയ നാശനഷ്ടങ്ങൾ വിതച്ച പടയപ്പയെ വനപാലകർ നിരീക്ഷിച്ചു വരികയായിരുന്നു. അതേസമയം, പടയപ്പ ആരേയും ആക്രമിച്ചിട്ടില്ലെന്നാണ് വിവരം. സംഭവത്തെ തുടർന്ന് പ്രദേശത്ത് ആർആർപി സംഘത്തിൻ്റെ നിരീക്ഷണം തുടരുകയാണ്.

Post a Comment

Previous Post Next Post