Trending

വനീതാ ലീഗ് നേതാവ് പി.പി നസീമ ടീച്ചർ അന്തരിച്ചു


കോഴിക്കോട്: വനിതാ ലീഗ് സംസ്ഥാന ട്രഷറർ പി പി നസീമ ടീച്ചർ (50) അന്തരിച്ചു. കാഞ്ഞങ്ങാട്, കൊളവയൽ സ്വദേശിനിയാണ്. അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്ന് രാവിലെ കോഴിക്കോട്ടെ ആശുപത്രിയിലായിരുന്നു അന്ത്യം. കാഞ്ഞങ്ങാട് ഇഖ്ബാൽ ഹയർസെകൻഡറി സ്‌കൂളിൽ അധ്യാപികയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 

കേരള അറബിക് ടീച്ചേർസ് ഫെഡറേഷൻ (കെഎടിഎഫ്) സംസ്ഥാന ചെയർപേഴ്സൺ, അജാനൂർ പഞ്ചായത്ത് മുൻ പ്രസിഡന്റ്, വനിതാ ലീഗ് കാസർകോട് ജില്ലാ പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള നസീമ ടീച്ചർ മുസ്ലിം ലീഗിന്റെ കരുത്തുറ്റ വനിതാ മുഖങ്ങളിലൊരാളായിരുന്നു.

കഴിഞ്ഞ വർഷമാണ് സുഹറ മമ്പാട് പ്രസിഡന്റായും അഡ്വ. പി കുൽസു ജനറൽ സെക്രട്ടറിയുമായുള്ള വനിതാ ലീഗ് സംസ്ഥാന കമിറ്റിയിൽ ട്രഷററായി നസീമ ടീച്ചറെ തിരഞ്ഞെടുത്തത്. മരണ വിവരമറിഞ്ഞ് പ്രമുഖ ലീഗ് നേതാക്കൾ അനുശോചിച്ചു. ഭർത്താവ്: മുഹമ്മദ് കുഞ്ഞി. മക്കൾ: മൻസൂർ (വിദ്യാർത്ഥി), നസ്രി. മരുമകൻ: നൗശാദ്. സഹോദരങ്ങൾ: അബ്ദുൽ സലാം, അബ്ദുൽ നാസർ, ബശീർ, മറിയം, സഫിയ, നഫീസ, മൈമൂന, ഫൗസിയ, പരേതനായ കുഞ്ഞബ്ദുല്ല എന്നിവരാണ്.

Post a Comment

Previous Post Next Post