കാസർകോട്: കാസർകോട് കുമ്പളയിൽ ഗ്രൈൻഡറിൽ ഷാൾ കുരുങ്ങി വീട്ടമ്മക്ക് ദാരുണാന്ത്യം. പൂണെയിൽ വ്യാപാരിയായ ഉപ്പള ഗേറ്റ് അപ്ന ഗല്ലിയിലെ ഇബ്രാഹിമിന്റെ ഭാര്യ മൈമൂന (47) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെയാണ് അപകടം.
പ്രഭാത ഭക്ഷണത്തിനായി ഗ്രൈൻഡറിൽ തേങ്ങ ചിരകുകയായിരുന്നു മൈമൂന. ഇതിനിടെ അബദ്ധത്തിൽ ഗ്രൈൻഡറിൽ ഷാൾ കുരുങ്ങുകയും കഴുത്ത് മുറുകി മരണം സംഭവിക്കുകയുമായിരുന്നു. മുഹമ്മദ്- നഫീസ ദമ്പതികളുടെ മകളാണ് മൈമൂന. മക്കൾ: സാബിത്ത്, സഫ, ഷാഹിൽ.
Tags:
KERALA NEWS