വയനാട്: ബത്തേരിയിൽ ഓട്ടോറിക്ഷ കാറുമായി കൂട്ടിയിടിച്ച് മറിഞ്ഞു. അപകടത്തിൽ രണ്ടു വയസുകാരി മരിച്ചു. നായ്ക്കട്ടി പിലാക്കാവ് ഊരാളി ഉന്നതിയിലെ രാജേഷിന്റെയും സുമയുടെയും മകൾ രാജലക്ഷ്മി (2) ആണ് മരിച്ചത്. ഇന്ന് രാവിലെ 7.30 ഓടെ സുൽത്താൻ ബത്തേരി മന്തണ്ടികുന്ന് കൂൾവെൽ എ സി സർവ്വീസിന് മുൻപിലാണ് അപകടം.
യുടേൺ എടുക്കുകയായിരുന്ന കാറുമായി ഇടിച്ച് ഓട്ടോറിക്ഷ മറിയുകയും കുട്ടി ഓട്ടോറിക്ഷയുടെ അടിയിൽപ്പെടുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.