മലപ്പുറം: ദേശീയപാതയില്‍ തലപ്പാറയില്‍ കെ.എസ്.ആര്‍.ടി.സി ബസ് പാടത്തേക്ക് തലകീഴായി മറിഞ്ഞു. അപകടത്തില്‍ ബസ്സിലുണ്ടായിരുന്ന 33 യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഇവരിൽ 24 പേരെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും 7 പേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും 2 പേരെ കോട്ടക്കൽ മിംസ് ആശുപ്രതിയിലും പ്രവേശിപ്പിച്ചു. തലക്ക് പരിക്കേറ്റ് കോട്ടക്കൽ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഒരാളുടെ നില ഗുരുതരമാണ്.
ഞായറാഴ്ച രാത്രി 11.30-ഓടെയായിരുന്നു അപകടം. എറണാകുളത്തുനിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസ്സാണ് നിയന്ത്രണംവിട്ട് റോഡരികിലെ പാടത്തേക്ക് തലകീഴായി മറിഞ്ഞത്. അപകടം നടന്ന ഉടൻ സമീപവാസികളും പിന്നാലെ എത്തിയ വാഹനങ്ങളിലുണ്ടായിരുന്നവരും രക്ഷാപ്രവര്‍ത്തനം നടത്തി. തുടർന്ന് ഇവരും സ്ഥലത്തെത്തിയ പോലീസും അഗ്നിരക്ഷാസേനയും ചേര്‍ന്നാണ് പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റിയത്.