കോഴിക്കോട്: ജി.വി.എച്ച്.എസ്. പയ്യാനക്കൽ സ്കൂളിൽ എൽ.പി.എസ്.ടി. വിഭാഗത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച ഒക്ടോബർ 30-ന് 11 മണിക്ക് നടക്കും. ഫോൺ: 0495 2320049.
പള്ളിക്കണ്ടി ഗവ. എൽ.പി. സ്കൂളിൽ പ്രൈമറി ടീച്ചറുടെ താത്കാലിക ഒഴിവിലേക്ക് അധ്യാപകരെ നിയമിക്കുന്നു. അഭിമുഖം ബുധനാഴ്ച 10.30-ന് സ്കൂൾ ഓഫീസിൽ നടക്കും. ഫോൺ: 9400578926.
നടുവണ്ണൂർ: വാകയാട് എച്ച്.എസ്.എസിൽ എച്ച്.എസ്.എസ്.ടി. (മലയാളം) അധ്യാപക ഒഴിവുണ്ട്. അഭിമുഖം നവംബർ 4 രാവിലെ 10.30-ന് ഹയർസെക്കൻഡറി ഓഫീസിൽ നടത്തും.
നീറോത്ത് ജി.എൽ.പി. സ്കൂളിൽ ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകനിയമനം നടത്തുന്നു. കൂടിക്കാഴ്ച നവംബർ 2 രാവിലെ 10.30-ന് സ്കൂൾ ഓഫീസിൽ.
തിരുവമ്പാടി: പുല്ലൂരാംപാറ സെയ്ന്റ് ജോസഫ്‌സ് ഹയർസെക്കൻഡറി സ്കൂളിൽ ദിവസവേതനാടിസ്ഥാനത്തിൽ എച്ച്.എസ്.എസ്.ടി. മാത്തമാറ്റിക്സ് (ജൂനിയർ) അധ്യാപകനെ നിയമിക്കുന്നു. ഫോൺ: 9946932628.
കടമേരി: ആ൪.എ.സി. ഹയ൪ സെക്കൻഡറി സ്കൂളിൽ ഹയ൪ സെക്കൻഡറി വിഭാഗത്തിൽ ഫിസിക്സ് ജൂനിയർ അധ്യാപക നിയമനം നടത്തുന്നു. അഭിമുഖം നവംബ൪ 4ന്.