കൊയിലാണ്ടി: കണയങ്കോട് പാലത്തിൽ നിന്നും പുഴയിലേക്ക് ചാടി യുവാവ് മരിച്ചു. മൃതദേഹം പാലത്തിനു സമീപത്തുനിന്ന് മത്സ്യതൊഴിലാളികളുടെ വലയിൽ കുടുങ്ങുകയായിരുന്നു. ഉച്ചക്ക് 1 മണിയോടുകൂടി പാലത്തില്‍വെച്ച് കൈ ഞരമ്പ് ബ്ലേഡുകൊണ്ട് മുറിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട പ്രദേശവാസി യുവാവിനോട് കാര്യം തിരക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി പുഴയിലേക്ക് ചാടിയത്.
ഉടൻതന്നെ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തുന്നതിനിടെയാണ് മൃതദേഹം മത്സ്യതൊഴിലാളികളുടെ വലയിൽ കുടുങ്ങിയത്. ഫയർഫോഴിസിൻ്റെ ആംബുലൻസിൽ താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആളെ തിരിച്ചറിഞ്ഞില്ല. ബാലുശ്ശേരി സ്വദേശിയാണെന്നാണ് സംശയിക്കുന്നത്.
Tags:
KOZHIKODE