താമരശ്ശേരി: താമരശ്ശേരി ചുരത്തിൽ ഒന്നാം വളവിനുതാഴെ ബുള്ളറ്റ് ബൈക്കും രണ്ടു കാറുകളും തമ്മിലിടിച്ച് ബുള്ളറ്റിലെ യാത്രക്കാരിയായ സ്ത്രീക്ക് പരുക്ക്. ചുരം ഇറങ്ങി വരികയായിരുന്ന ബുള്ളറ്റ് ബൈക്കിൽ കാർ ഇടിക്കുകയായിരുന്നു. ഇതേ കാറിൽ മറ്റൊരു കാറും ഇടിച്ചു. ഏറെ നേരം ഗതാഗതം തടസപ്പെട്ടിരുന്നു. തുടർന്ന് ഹൈവേ പോലീസും, ചുരം സംരക്ഷണ സമിതി പ്രവർത്തകരും ചേർന്ന് വാഹനങ്ങൾ റോഡിൽ നിന്നും മാറ്റി ഗതാഗതം നിയന്ത്രിച്ചു.
Tags:
LOCAL NEWS