ചേളന്നൂർ: ചേളന്നൂർ ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിൽ വിളയാറാം വീട്ടിൽ മുനീറിന്റെ വീടിനു മുകളിൽ ശക്തമായ മഴയിലും കാറ്റിലും തെങ്ങ് കടപുഴകി വീണ് വീടിന്റെ ടെറസ്സിന് കേടുപാട് സംഭവിച്ചു. വീട്ടുകാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ബുധനാഴ്ച വൈകീട്ടാണ് സംഭവം. വാർഡ് മെമ്പർ ശ്രീകല ചുഴലിപ്പുറത്ത് സ്ഥലം സന്ദർശിച്ചു.