Trending

VarthaLink

ബാലുശ്ശേരി ബാദുഷ ഹൈപ്പർമാർക്കറ്റിലെ ജീവനക്കാരനായ യുവാവ് പുഴയിൽ ചാടി മരിച്ചു

കൊയിലാണ്ടി: പേരാമ്പ്ര സ്വദേശിയായ യുവാവ് പുഴയില്‍ ചാടി മരിച്ചു. പേരാമ്പ്ര ചേനോളി തൈവച്ച പറമ്പിൽ ബഷീറിന്റെ മകൻ റാഷിദ് (26) ആണ് കണയങ്കോട് പുഴയിൽ ചാടി മരിച്ചത്. ബാലുശ്ശേരി ബാദുഷ ഹൈപ്പർ മാർക്കറ്റിലെ ജീവനക്കാരനായിരുന്നു. ഇന്ന് ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഒള്ളൂർ കടവ് പാലത്തിന് സമീപം കമഴ്ന്നു കിടക്കുന്ന നിലയിൽ ആയിരുന്നു മൃതദേഹം.

രാവിലെ ഒരാള്‍ പുഴയിലേക്ക് ചാടിയെന്ന സംശയത്തെ തുടര്‍ന്ന് കണയങ്കോട്ട് പുഴയില്‍ തിരച്ചില്‍ ശക്തമാക്കിയിരുന്നു. അത്തോളി പൊലീസും കൊയിലാണ്ടിയില്‍ നിന്നെത്തിയ സ്കൂബ ഡൈവിംഗ് ടീം അടക്കമുള്ള ഫയര്‍ഫോഴ്‌സ് സംഘവും, പ്രദേശവാസികളും ചേർന്നാണ് തിരച്ചിൽ നടത്തിയത്. പാലത്തിന് സമീപത്ത് ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തിട്ട നിലയില്‍ കണ്ടതിനെ തുടര്‍ന്നാണ് പുഴയില്‍ ആരോ ചാടിയെന്ന സംശയമുയര്‍ന്നത്. തുടർന്ന് നാട്ടുകാർ പോലീസിലും ഫയർഫോഴ്സിലും വിവരം അറിയിക്കുകയായിരുന്നു. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്കു ശേഷം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഉമ്മ സൈനബ. ഫഹദ്, റഹീസ് എന്നിവർ സഹോദരങ്ങളാണ്.

Post a Comment

Previous Post Next Post