തിരുവനന്തപുരം: നിരക്ക് പരിഷ്‌കരണം ആവശ്യപ്പെട്ട് ഓട്ടോ- ടാക്‌സി തൊഴിലാളികൾ ഇന്ന് അര്‍ധരാത്രി മുതൽ തുടങ്ങാനിരുന്ന 24 മണിക്കൂര്‍ പണിമുടക്ക് പിൻവലിച്ചു. ഓട്ടോ- ടാക്‌സി നിരക്ക് വർദ്ധിപ്പിക്കാമെന്ന് സർക്കാർ യൂണിയനുകൾക്ക് ഉറപ്പ് നൽകിയതിൻ്റെ അടിസ്ഥാനത്തിലാണ് സമരം പിൻവലിച്ചത്. ഓട്ടോ-ടാക്‌സി യൂണിയനുകളുമായി ഇന്ന് ഗതാഗതമന്ത്രി സി.പി ജോണ്‍ നടത്തിയ ചര്‍ച്ചയിൽ നിരക്ക് വർദ്ധിപ്പിക്കണമെന്ന ആവശ്യം തത്വത്തിൽ അംഗീകരിക്കുകയായിരുന്നു.
ജനുവരി 1 മുതല്‍ നിരക്ക് കൂട്ടാനാണ് ധാരണയായിട്ടുള്ളത്. നിരക്ക് എത്ര കൂട്ടണം എന്നതില്‍ പഠനം നടത്താന്‍ കമ്മീഷനെ നിയോഗിക്കാമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഓട്ടോറിക്ഷയുടെ മിനിമം ചാര്‍ജ് 30-ൽ നിന്നും 50 രൂപയായും ടാക്‌സിയുടെത് 250-ൽ നിന്നും 300 രൂപയായും ഉയര്‍ത്തണം എന്നതാണ് യൂണിയനുകളുടെ ആവശ്യം. നിരക്കുകള്‍ പുതുക്കി നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ ട്രേഡ് യൂണിയനുകള്‍ സംസ്ഥാന സര്‍ക്കാരിന് നിവേദനം നല്‍കിയിരുന്നു. തുടര്‍ന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ യോഗം വിളിച്ചെങ്കിലും തീരുമാനമായിരുന്നില്ല. ഇതില്‍ പ്രതിഷേധിച്ചാണ് യൂണിയനുകള്‍ പണിമുടക്ക് പ്രഖ്യാപിച്ചത്.