Trending

മലേഷ്യയില്‍ ഉരുള്‍പൊട്ടലിന് പിന്നാലെ മഴവെള്ള പാച്ചില്‍; പേരാമ്പ്ര സ്വദേശി ഉൾപ്പെടെ 3 മലയാളികൾ മരിച്ചു.


ക്വാലാലംപൂർ: മലേഷ്യയില്‍ ഉരുള്‍പൊട്ടലിന് പിന്നാലെയുണ്ടായ മലവെള്ളപ്പാച്ചിലില്‍ മൂന്ന് മലയാളികളടക്കം എട്ടുപേര്‍ മരിച്ചു. തിങ്കളാഴ്ച വൈകിട്ടുണ്ടായ അപകടത്തില്‍ പേരാമ്പ്ര കല്‍പ്പത്തൂര്‍ മമ്മിളിക്കുളം ചുണ്ടക്കാട്ടില്‍ നാരായണന്റെ മകന്‍ ലിനില്‍ (44), എറണാകുളം മണീട് ചീരക്കാട്ടുപാറ കുഞ്ഞന്‍മലയില്‍ കെ.ബി അനീഷ് (35), കണ്ണൂര്‍ സ്വദേശിയായ മറ്റൊരാള്‍ എന്നിവരാണ് മരിച്ചത്. വര്‍ഷങ്ങളായി മലേഷ്യയില്‍ ജോലി ചെയ്തിരുന്നവരാണ് മരിച്ച മൂന്ന് മലയാളികളും. റവാങ്ങിൽ ആശുപത്രിയിലുള്ള മൃതദേഹങ്ങൾ മലയാളി അസോസിയേഷൻ പ്രവർത്തകരുമായി ബന്ധപ്പെട്ട് നാട്ടിലെത്തിക്കാനുള്ള ശ്രമം നടക്കുന്നു.

മലേഷ്യയിലെ ന്യൂസിസ്റ്റം ടെക്നോളജി എസ്.ഡി.എം. ബിഎച്ച്ഡിയിൽ പ്രോഗ്രാമറായിരുന്നു ലിനിൽ. ഭാര്യ: ജേഷ്ഠ (സ്വപ്ന). മക്കൾ: വിഷ്ണുവേദ്, അരുൺവേദ്. അമ്മ: രുക്മിണി. റവാങ്ങിലെ ജൻട്രോൾ എൻജിയറിങ് കമ്പനിയിൽ മെഷീൻ ഓപ്പറേറ്ററായി ജോലി ചെയ്യുകയായിരുന്നു അനീഷ്. ദീപാവലി ആഘോഷിക്കാനായി സഹപ്രവർത്തകർക്കൊപ്പം റവാങ്ങിലെ തടാകത്തിൽ എത്തിയതായിരുന്നു. അച്ഛൻ: ചീരക്കാട്ടുപാറ കുഞ്ഞൻമലയിൽ പരേതനായ ഭാസ്കരൻ. അമ്മ: സുജാത. ഭാര്യ: രേഷ്മ. മകൻ: ഭവേന്ദു. സഹോദരങ്ങൾ: കെ.ബി അജുമോൻ, കെ.ബി അജീഷ്.

Post a Comment

Previous Post Next Post