കണ്ണൂർ: കൂത്തുപറമ്പ് ചിറ്റാരിപ്പറമ്പിൽ ഇതര സംസ്ഥാന തൊഴിലാളി ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. ചിറ്റാരിപ്പറമ്പ് ചെള്ളത്ത് വയലിൽ വാടകയ്ക്ക് താമസിക്കുന്ന അസം സ്വദേശി റഫീജുൽ ഇസ്ലാം (29) ആണ് ഭാര്യ സജദ ഖാത്തൂൻ (23) നെ കൊലപ്പെടുത്തിയത്. ഇന്നലെ രാത്രി 10.30 ഒടെയായിരുന്നു സംഭവം.
ഭാര്യക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പോലീസിന്റെ പ്രാഥമിക വിവരം. കൊലപാതകത്തിന് പിന്നാലെ പ്രതി തന്നെ നാട്ടുകാരെ വിവരമറിയിച്ച് കണ്ണവം പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
സംഭവത്തിൽ പോലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്. കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ചും മറ്റും അന്വേഷണം പുരോഗമിക്കുകയാണ്.