Trending

എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ വീടിന്റെ ടെറസിൽ മരിച്ച നിലയിൽ കണ്ടെത്തി.


നാദാപുരം: നാദാപുരം വളയത്ത് എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ വീടിന്റെ ടെറസിൽ മരിച്ച നിലയിൽ കണ്ടെത്തി. കുറ്റിക്കാട്ടിൽ കിഴക്കേടത്ത് ഷാജിയുടെയും രജിഷയുടെയും മകൾ ജുവൽ ലക്ഷ്മി (13) ആണ് മരിച്ചത്. വളയം ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനിയാണ് ജുവൽ. 

ഇന്നലെ രാത്രി 8.30 ഓടെയാണ് സംഭവം. വീടിന്റെ ടെറസിലെ കമ്പിയിൽ ഷാൾ ഉപയോഗിച്ച് തൂങ്ങിയ നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. ഉടൻ തന്നെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി വടകര താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കുട്ടിയുടെ മരണത്തിലേക്ക് നയിച്ച സാഹചര്യം എന്താണെന്നാണ് പോലീസ് പ്രധാനമായും അന്വേഷിക്കുന്നത്. എട്ടാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥിനിയുടെ അപ്രതീക്ഷിത മരണത്തിന്റെ നടുക്കത്തിലാണ് നാട്ടുകാര്‍. മരണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. അമ്മ രജിഷ വളയം കുറ്റിക്കാട് യുപി സ്കൂൾ അധ്യാപികയും അച്ഛൻ എക്‌സൈസ് ഉദ്യോഗസ്ഥനുമാണ്. രണ്ട് സഹോദരങ്ങളുണ്ട്.

Post a Comment

Previous Post Next Post