Trending

എംഡിഎംഎ കേസിൽ ഡോക്ടർ പിടിയിൽ; അറസ്റ്റിലായത് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ സർജൻ.


വൈത്തിരി: എംഡിഎംഎ കേസിൽ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ അറസ്റ്റിൽ. മലപ്പുറം മൊറയൂർ സ്വദേശി ഡോ.കെ മുഹമ്മദ് ഫാബിൻ (41) ആണ് വൈത്തിരി പോലീസിന്റെ പിടിയിലായത്. സ്വകാര്യ ആശുപത്രിയിലെ കാഷ്വാലിറ്റി സർജനും എമർജൻസി ട്രോമ കെയർ വിഭാഗം മേധാവിയുമാണ് ഇയാൾ.

മുക്കം മണാശ്ശേരിയിലെ വാടകവീടിന് സമീപത്തുനിന്ന് വൈത്തിരി സർക്കിൾ ഇൻസ്പെക്ടർ രാംജിത്ത് പി.ജിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ലക്കിടിയിൽ 8.520 ഗ്രാം എംഡിഎംഎ പിടികൂടിയ കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ഒക്ടോബർ 22ന് ലക്കിടിയിൽ പിടിയിലായ തമിഴ്‌നാട് എരുമാട് സ്വദേശികളായ നൗഫലും, മുഹമ്മദ് നസീബും ലഹരിമരുന്ന് എത്തിച്ചത് ഡോക്ടർക്ക് കൈമാറാനായിരുന്നുവെന്നാണ് പോലീസിന്റെ കണ്ടെത്തൽ.

ഡോക്ടർ സ്ഥിരമായി എംഡിഎംഎ ഉപയോഗിച്ചിരുന്നതായും പോലീസ് അറിയിച്ചു. പ്രതികളും ഡോക്ടറും തമ്മിലുള്ള ഫോൺ സംഭാഷണങ്ങളും ബാങ്ക് ഇടപാടുകളുടെ രേഖകളും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. കേസിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.

Post a Comment

Previous Post Next Post