തലയാട്: തലയാട് ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു. മുതുകാട് സ്വദേശി ശ്രീരാഗ്, ഉണ്ണികുളം സ്വദേശി അജയ് എന്നിവരാണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ എകരൂൽ സ്വദേശി അനന്ദു കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്ന് രാത്രിയോടെ താഴെ തലയാടിനും പടിക്കൽവയലിനും മധ്യേയായിരുന്നു സംഭവം.
മൂന്നുപേർ സഞ്ചരിച്ച KL 56 Z 1052 എന്ന നമ്പർ ബൈക്ക് വഴിയിലുള്ള ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ മൂവർക്കും തലയ്ക്കടക്കം ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. പരിക്കേറ്റവരെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ശ്രീരാഗിൻ്റെയും അജയിയുടെയും ജീവൻ രക്ഷിക്കാനായില്ല. ഇരുവരുടെയും മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്.