Trending

വയനാട്ടിൽ ഹാഷിഷ് ഓയിലുമായി കാക്കൂർ, നന്മണ്ട സ്വദേശികളായ മൂന്ന് യുവാക്കൾ അറസ്റ്റിൽ.


വൈത്തിരി: വയനാട് വൈത്തിരിയിൽ ഹാഷിഷ് ഓയിലുമായി മൂന്ന് യുവാക്കൾ പോലീസ് പിടിയിൽ. കാക്കൂർ ചാലംകൊട്ട് മലയിൽ വീട്ടിൽ അബ്ദുൽ ഹാദി റിയാസ് (25), നന്മണ്ട സ്വദേശികളായ മീത്തലെ അരയണ വീട്ടിൽ കെ.കെ നിഹാൽ (25), മാധവം വീട്ടിൽ ഗൗതം ദിനേശ് (24) എന്നിവരെയാണ് വൈത്തിരി പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം വൈത്തിരി ലക്കിടിയിൽ പോലീസ് പട്രോളിംഗ് നടത്തുന്നതിനിടയിലാണ് പ്രതികൾ പിടിയിലായത്. KL 76 G 5025 നമ്പർ വാഹനത്തിനു സമീപം നിൽക്കുകയായിരുന്ന യുവാക്കൾ പോലീസിനെ കണ്ടയുടൻ തിടുക്കത്തിൽ അവിടെ നിന്നും കടന്നുകളയാൻ ശ്രമിക്കുന്നതിനിടെ സംശയം തോന്നി പോലീസ് ഇവരെ തടഞ്ഞു നിർത്തി പരിശോധിക്കുകയായിരുന്നു.

തുടർന്ന് പ്രതി അബ്ദുൽ ഹാദി റിയാസിന്റെ പാന്റിന്റെ കീശയിൽ നിന്നും പ്ലാസ്റ്റിക് ബോട്ടിലിൽ സൂക്ഷിച്ച നിലയിൽ 2.95 ഗ്രാം ഹാഷിഷ് ഓയിൽ പോലീസ് കണ്ടെടുത്തു. വൈത്തിരി സ്റ്റേഷൻ എസ്എച്ച്ഒ കെ.കെ സോബിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പരിശോധന നടത്തി പ്രതികളെ പിടികൂടിയത്.

Post a Comment

Previous Post Next Post