Trending

ബാലുശ്ശേരി കോക്കല്ലൂരിൽ വാഷും വാറ്റുപകരണങ്ങളും പിടികൂടി നശിപ്പിച്ചു.


ബാലശ്ശേരി: ബാലുശ്ശേരി കോക്കല്ലൂരിൽ വാഷും വാറ്റുപകരണങ്ങളും കണ്ടെത്തി നശിപ്പിച്ചു. തുരുത്യാട് ഭാഗത്തുളള തയ്യിൽപറമ്പിൽ കാടുകൾക്കിടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഇവ കണ്ടെത്തിയത്. 620 ലിറ്റർ വാഷും, വാറ്റുപകരണങ്ങളുമാണ് പേരാമ്പ്ര എക്സൈസ് നടത്തിയ പരിശോധനയിൽ കണ്ടെത്തി നശിപ്പിച്ചത്. 

പേരാമ്പ്ര എക്സൈസ് ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ചന്ദ്രൻ കുഴിച്ചാലിൻ്റെ നേതൃത്വത്തിൽ അസി.എക്സൈസ് ഇസ്പെക്ടർ ഗ്രേഡ്‌ ചന്ദ്രൻ സി.പി, ജയരാജ്.പി, സിവിൽ എക്സൈസ് ഓഫീസർ രൂപേഷ് വി.കെ എന്നിവർ ചേർന്നായിരുന്നു പരിശോധന നടത്തിയത്.

Post a Comment

Previous Post Next Post